മനാമ: ബഹ്‌റൈനില്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഗാതഗത മന്ത്രാലയം പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനങ്ങളില്‍ സ്ഥാപിക്കേണ്ട സുരക്ഷാ ഫീച്ചറുകളുടേയും ഉപകരണങ്ങളുടേയും വിശദമായ വിവരങ്ങള്‍ സ്‌കൂള്‍ ബസ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൈമാറി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്‌കൂള്‍ ബസുകളില്‍ ക്യാമറകള്‍ക്കൊപ്പം റിയര്‍ വ്യൂ സെന്‍സറുകളും സ്ഥാപിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോകുമ്പോള്‍ അവരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
- ഇരുപത്തിയഞ്ചോ അതില്‍ കുറവോ യാത്രക്കാരുള്ള ബസുകളില്‍ രണ്ട് ക്യാമറകള്‍ ഉണ്ടായിരിക്കണം. ഒന്ന് ബസിന്റെ ഉള്‍വശം നിരീക്ഷിക്കുന്നതിനും മറ്റൊന്ന് പിന്‍വശം കാണാനും.
- 26 പേരില്‍ കൂടുതലുള്ള ബസുകളില്‍ രണ്ട് ഇന്റീരിയര്‍, ഒരു റിയര്‍വ്യൂ ഉള്‍പ്പെടെ മൂന്ന് ക്യാമറകള്‍ ഉണ്ടായിരിക്കണം.
- ഓരോ ബസിലും രണ്ട് അഗ്നി ശമനാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.
- വാഹനത്തില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ പൂര്‍ണകാഴ്ച ഉറപ്പാക്കുന്നതിനായി വലിയ കണ്ണാടികള്‍ സ്ഥാപിക്കണം.
- യാത്രക്കാരുടെ എണ്ണത്തിന് അനുയോജ്യമായ പ്രഥമ ശുശ്രൂഷ കിറ്റ് ബസില്‍ ഉണ്ടായിരിക്കണം
- ബസിന്റെ പിന്‍ഭാഗത്ത് സ്‌കൂള്‍ ബസ് എന്ന സ്റ്റിക്കര്‍ സ്ഥാപിക്കണം.
- ഡ്രൈവറുടെ നമ്പറും യാത്രക്കാരുടെ എണ്ണവും പ്രദര്‍ശിപ്പിക്കുന്ന സ്റ്റിക്കര്‍ ബസിനുള്ളിലും പുറത്തും സ്ഥാപിക്കണം.
- ബസിനുള്ളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
- ഓട്ടോമാറ്റിക് സ്‌റ്റോപ്പ് അടയാളമുണ്ടായിരിക്കണം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
