ഖത്തറില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ തിരിച്ചുകിട്ടാനുള്ള മാര്‍ഗവുമായി ആഭ്യന്തര മന്ത്രാലയം

Screenshot 20240710 111000

ദോഹ: ഖത്തറില്‍ വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷ് 2 വില്‍ ഇതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സുരക്ഷാ ഓഫീസുകളോ പോലീസ് സ്‌റ്റേഷനുകളോ സന്ദര്‍ശിക്കാതെ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ പങ്കുവെയ്ക്കാമെന്ന് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

റസിഡന്‍ഷ്യല്‍ ഐഡി, ചെക്ക്, മൊബൈല്‍ ഫോണ്‍, പേഴ്‌സ്, പണം തുടങ്ങിയ രേഖകളോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ മെട്രാഷ് 2 വിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like