ദോഹ: ഖത്തറില്‍ വാടക തര്‍ക്ക പരിഹാരത്തിന് മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ സേവനമൊരുക്കുന്നു. മന്ത്രാലയത്തിന് കീഴിലെ (MoM) യൂണിഫൈഡ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ (UCC) 184ലാണ് പുതിയ സേവനം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ വാടക തര്‍ക്ക പരിഹാര സമിതിയുടെ (RDC) ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രവര്‍ത്തകരുമായി നേരിട്ട് ഫോണ്‍ വിളിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. ഖത്തറിലെ ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള വാടക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ഫയല്‍ ചെയ്യാന്‍ കമ്പനികളെയും പൗരന്മാരെയും താമസക്കാരെയും സന്ദര്‍ശകരെയും പുതിയ സംവിധാനം പ്രാപ്തരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
