ദോഹ: ഖത്തറിലുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരം. അനുമതിയില്ലാതെ ട്രാഫിക് അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ അനധികൃതമായി അപകടങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
‘ട്രാഫിക് അപകടങ്ങളുടെ ഫോട്ടോഗ്രഫിംഗ് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുമോ’ എന്ന ചോദ്യത്തിന് പൊതുജനങ്ങളില്‍ നിന്ന് മറുപടി തേടിയ ശേഷമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
