പൂനെ: വിസ്താര എയര്‍ലൈന്‍സ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് എന്നീ മൂന്ന് ക്യാബിന്‍ ക്ലാസുകളില്‍ ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ലൈന്‍സിന്റെ ആഭ്യന്തര , അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആകര്‍ഷകമായ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഓഗസ്റ്റ് 15ന് അര്‍ധരാത്രി വരെ സെയില്‍ നടക്കും.
ഇക്കണോമിക് ടിക്കറ്റിന് 1,578 രൂപ, പ്രീമിയം ഇക്കണോമിക്ക് 2,678 രൂപ, ബിസിനസ് ക്ലാസിനി 9,978 രൂപ എന്നീ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും. ഒക്ടോബര്‍ 31 വരെയുള്ള യാത്രക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കും. എയര്‍ലൈന്‍സിന്റെ ഒദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പുകള്‍, വിസ്താരയുടെ എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
