ഡല്‍ഹി: ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നീരീക്ഷിച്ചുവരികയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഓഗസ്റ്റ് എട്ട് വരെ ഇസ്രയേലിക്കേുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
