ഷിരൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. ഷിരൂരിലെ ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്നാണ് ലോറി കണ്ടെത്തിയത്. കണ്ടെത്തിയത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് കര്‍ണാടക ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു.
കരയില്‍ നിന്ന് ഏകദേശം 40 മീറ്റര്‍ അകലെയാണ് ട്രക്കുള്ളത്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാദൗത്യം തടസ്സപ്പെടുന്നുണ്ട്. അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ആരംഭിച്ച് ഒന്‍പതാമത്തെ ദിവസമാണ് ലോറി കണ്ടെത്തിയത്. മൂന്ന് ബോട്ടുകളിലായി 18 പേരാണ് പുഴയില്‍ പരിശോധനയ്ക്കിറങ്ങിയത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
