തിരുവനന്തപുരം: കേരളത്തില്‍ കെട്ടിട നിര്‍മാണത്തിനുള്ള ഫീസ് കുറച്ചു. കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് ഉയര്‍ത്തിയ 2023 ഏപ്രിലിലെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഫീസ് വര്‍ധനവ് അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസ് 50 രൂപയില്‍ നിന്ന് 1,000 രൂപയായാണ് കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് കൂട്ടിയത്. പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7,500 രൂപയായും വലിയ വീടുകള്‍ക്ക് 1750രൂപയില്‍ നിന്ന് 25,000 രൂപയായുമാണ് കഴിഞ്ഞ വര്‍ഷം കൂട്ടിയത്. കഴിഞ്ഞ വര്‍ഷം കുത്തനെ കൂട്ടിയ പെര്‍മിറ്റ് നിരക്കുകളില്‍ 60 ശതമാനത്തോളം കുറവ് വരും. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്വകയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 50 ശതമാനത്തോളം പെര്‍മിറ്റ് ഫീസില്‍ കുറവുണ്ടാകും. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60 ശതമാനം കുറയും. പുതിയ നിരക്കുകള്‍ ഓഗസ്ത് ഒന്ന് മുതല്‍ നിലവില്‍ വരും.
പഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് സ്‌ക്വയര്‍ മീറ്ററിന് 100 രൂപയില്‍ നിന്ന് 50 ആയും കുറയും. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകള്‍ക്ക് 150 രൂപയില്‍ നിന്ന് 100 രൂപയായും ഫീസ് കുറയ്ക്കും. വാണിജ്യ, വ്യവസായ കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും കുറച്ചിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
