ഖത്തറിലെ റോഡുകളിൽ പ്രതിഷേധവുമായി ബംഗ്ലാദേശികള്‍

IMG 20240724 WA0011

ദോഹ: ഖത്തറിലെ ബംഗ്ലാദേശി സമൂഹം പൊതുനിരത്തില്‍ പ്രതിഷേധിച്ചു. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിസര്‍വേഷന്‍ സമ്പ്രദായം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഹൈക്കോടതി തീരുമാനത്തിന് പിന്നാലെയാണ് ഖത്തറില്‍ താമസിക്കുന്ന ബംഗ്ലാദേശി സ്വദേശികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധം.

സര്‍ക്കാര്‍ നിര്‍ബന്ധിത തൊഴില്‍ ക്വാട്ടാ സമ്പ്രദായത്തിനെതിരെ ധാക്കയിലും പ്രതിഷേധം ശക്തമാണ്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്യ സമരത്തിനായി പോരാടിയ വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30ശതമാനം റിസര്‍വേഷന്‍ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം. സര്‍ക്കാര്‍ ജോലികളിലെ റിസര്‍വേഷന്‍ അവസാനിപ്പിച്ച് മെറിറ്റ് അടിസ്ഥാനമാക്കി നിയമനങ്ങള്‍ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം പ്രതിഷേധത്തില്‍ 115 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading