ദോഹ: വേനല്‍ചൂടില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എച്ച്എംസി നിര്‍ദേശിച്ചു. സുരക്ഷിതമായ നീന്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. കടല്‍ തീരങ്ങളിലോ നീന്തല്‍ക്കുളങ്ങളിലോ പോകുമ്പോള്‍ ജാഗ്രത പാലിക്കുക, മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എച്ച്എംസി നിര്‍ദേശിച്ചു. കുട്ടികള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ എച്ച്എംസി പങ്കുവെച്ചിട്ടുണ്ട്. ഖത്തറില്‍ ഓരോ വര്‍ഷവും 25പേര്‍ മുങ്ങിമരിക്കുന്നതായാണ് കണക്ക്. അവരില്‍ 30 ശതമാനം കുട്ടികളാണ്.
- കുട്ടികളെ വെള്ളക്കെട്ടുകള്‍/ നീന്തല്‍കുളങ്ങള്‍ എന്നിവയ്ക്ക് സമീപം ശ്രദ്ധിക്കാതെ വിടരുത്
- രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ വെള്ളത്തില്‍ വീണാല്‍ കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അഞ്ച് സെന്റീമീറ്റര്‍ വരെ വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
- കുട്ടികള്‍ക്ക് നീന്താന്‍ അറിയാമെങ്കിലും സുരക്ഷ മുന്‍കരുതലെന്ന നിലയില്‍ മുതിര്‍ന്നവര്‍ മേല്‍നോട്ടം വഹിക്കണം
- വെള്ളത്തിലിറങ്ങുമ്പോള്‍ ഓരോ പ്രായകാരും അനുയോജ്യമായ നീന്തല്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക
- ലൈഫ് ജാക്കറ്റുകള്‍, റെസക്യു, ഫ്‌ലോട്ടിംഗ് ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണെന്ന് ഉറപ്പാക്കുക
- സാക്ഷ്യപ്പെടുത്തിയ പരിശീലകനുമായി നീന്തല്‍ ക്ലാസുകളില്‍ സൈന്‍ അപ്പ് ചെയ്യുക
- ഒറ്റയ്ക്ക് നീന്തുന്നത് ഒഴിവാക്കുക
- കടലില്‍ പോകുന്നവര്‍ കാലാവസ്ഥ ശ്രദ്ധിക്കണം
- ശക്തമായ ഒഴുക്ക്, റിപ്പ് പ്രവാഹങ്ങള്‍, വലിയ തിരമാലകള്‍, ഇടിമിന്നല്‍, സമയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കുക
- ഖത്തര്‍ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
