കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മേല്‍ക്കൂരയില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. മുത്‌ലയിലാണ് സംഭവം. 44 വയസുകാരനായ ഇന്ത്യന്‍ തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ജോലിക്കിടെ മരണം സംഭവിച്ചതാകാമെന്നാണ് കണ്ടെത്തല്‍. വിദഗ്ദ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തൊഴിലാളിയെ മരണത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
