പ്രവാസികളുടെ യാത്രാ ദുരിതം തീരുന്നില്ല; ഇന്നത്തെ രണ്ട് എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി

Screenshot 20240706 061857

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്നത്തെ രണ്ട് സർവീസുകൾ റദ്ദാക്കി. ദുബായ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. ദുബായിലേക്ക് ഇന്ത്യൻ സമയം രാവിലെ 8:25ന് പുറപ്പെടേണ്ടിയിരുന്ന IX345 വിമാനവും 9:45ന് ബഹ്‌റൈനിലേക്കുള്ള IX 473 വിമാനവുമാണ് സർവീസ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് സർവീസ് ക്യാൻസൽ ചെയ്യാൻ കാരണമെന്നാണ് വിവരം.

അതേസമയം ദുബായിൽ നിന്ന് തിരിച്ച് കോഴിക്കോടേക്ക് ദുബായ് സമയം ഇന്ന് ഉച്ചയ്ക്ക് 12:05ന് പുറപ്പെടേണ്ട IX346 വിമാനവും ബഹ്‌റൈനിൽ ഇന്ന് ഉച്ചയ്ക്ക് 12:55ന് പുറപ്പെടേണ്ട IX474 എന്ന വിമാനവും റദ്ദാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading