ദുബായ്: ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ അല്ലാത്തവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വേനല്‍ക്കാലത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജൂലൈ 6 മുതല്‍ 17 വരെയാണ് നിലവില്‍ നിയന്ത്രണം. തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാരെ മാത്രമേ ടെര്‍മിനലിനുള്ളില്‍ പ്രവേശിപ്പിക്കൂ. ടെര്‍മിനില്‍ 1, 3 എന്നിവ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് ഫ്‌ളൈദുബായ് എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കായി മെട്രോ സര്‍വീസ് ഉപയോഗിക്കണമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
