യാത്രക്കാരുടെ തിരക്ക്; നിര്‍ദേശങ്ങളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

IMG 20240704 WA0010

അബുദാബി: വേനല്‍ക്കാലത്ത് വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ വിമാനത്താവളങ്ങളിലെ സമയക്രമങ്ങള്‍ ശ്രദ്ധിക്കണം. റോഡുകളിലെ ട്രാഫിക്കുകളില്‍ കൃത്യമായ ആസൂത്രണം നടത്തണം, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കൃത്യസമയങ്ങളില്‍ പൂര്‍ത്തിയാക്കണമെന്നും എയര്‍ലൈന്‍സ് നിര്‍ദേശിച്ചു. തിരക്ക് കൂടുന്നതിനാല്‍ പരമാവധി നേരത്തെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താന്‍ ശ്രമിക്കണമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് ഗേറ്റില്‍ എത്താന്‍ ശ്രദ്ധിക്കണം. എമിറേറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് ദുബായിലും ഷാര്‍ജയിലും ഹോം ചെക്ക് ഇന്‍ സേവനം ഉപയോഗിക്കാം (ഏജന്റുമാര്‍ വീടുകളിലും ഹോട്ടലുകളിലും ഓഫീസുകളിലും എത്തി ചെക്ക്- ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജുകള്‍ വിമാനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ഹോം ചെക്ക് ഇന്‍ സേവനം). എയര്‍ലൈന്‍സിന്റെ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെയും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി.

നേരത്തെ എത്തുന്ന യാത്രക്കാര്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ല്‍ പ്രത്യേക കോംപ്ലിമെന്ററി സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എമിറേറ്റ്‌സ് അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading