റിയാദ്: സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്ക് വാര്‍ഷിക വൈദ്യപരിശോധന നിര്‍ബന്ധമാക്കി. രാജ്യത്തെ തൊഴില്‍ നിയമപ്രകാരം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തൊഴിലാളികളെ തൊഴിലുടമകള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം. തൊഴിലാളികള്‍ക്ക് നിയമപ്രകാരം ആരോഗ്യ സംരക്ഷണം നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആരോഗ്യ സംരക്ഷണം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
