അബുദാബി: യുഎഇയില്‍ ഹിജ്റ പുതുവര്‍ഷം പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 7 ന് (മുഹറം ഒന്ന് ), ഞായറാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
ഹിജ്റ പുതുവര്‍ഷം പ്രമാണിച്ച് ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 7ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബഹ്‌റൈനിലും പുതുവര്‍ഷം പ്രമാണിച്ച് മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
