കുവൈത്ത് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തില്‍ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി. എട്ട് കുവൈത്തി പൗരന്മാര്‍, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്തുകാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്.
നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 15 പേര്‍ക്കെതിരെ കേസെടുത്തത്. തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം തീപിടിത്തത്തില്‍ പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വൈദ്യുത തകരാറാണെന്ന് സ്ഥിരീകരിച്ചിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
