റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നു. ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും (സിഎച്ച്‌ഐ) ഇന്‍ഷുറന്‍സ് അതോറിറ്റിയും (ഐഎ) സംയുക്തമായി ആരംഭിച്ചു. തൊഴിലുടമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് പുതിയ നിയമം.
പോളിസിക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്കും മെഡിക്കല്‍ കവറേജിനുമായി മെഡിക്കല്‍ ഡിസ്‌ക്ലോഷര്‍ ഫോം സമര്‍പ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അപ്രൂവല്‍ നേടണമെന്നുമാണ് വ്യവസ്ഥ. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷയും പ്രതിരോധവും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പ്രാഥമിക ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യം, എമര്‍ജന്‍സി ചികിത്സകള്‍ എന്നിവ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കും. കോ-പേയ്മെന്റില്ലാതെ ആശുപത്രി സേവനങ്ങള്‍, പരിധിയില്ലാത്ത സന്ദര്‍ശനങ്ങളോടെയുള്ള എമര്‍ജന്‍സി ക്ലിനിക്ക് ചികിത്സ, വാക്സിനേഷനുകള്‍, മെഡിക്കല്‍ ചെക്കപ്പുകള്‍ എന്നിവയും ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുമെന്ന് സിഎച്ച്‌ഐയുടെ ഔദ്യോഗിക വക്താവ് ഇമാന്‍ അല്‍ താരിഖി വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
