ബാർബഡോസ്: വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ലോകകപ്പിൽ നിന്ന് രോഹിത് ശർമയും വിരമിച്ചു. ടി 20 ലോകകപ്പ് വിജയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം. കിരീട നേട്ടത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനതിലാണ് രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിച്ചത്.
ഈ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം ഉയർത്താൻ സാധിച്ചതിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നിർണായക പങ്കുണ്ട്. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ഇന്ത്യയുടെ ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത്തിന്റെ സാന്നിധ്യമുണ്ട്. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. ടി20 ക്രിക്കറ്റില്‍ ഇതുവരെ 159 മത്സരങ്ങള്‍ കളിച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് രോഹിത് വിടപറയുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
