റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. ഹെയില്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജി സര്‍വേ അറിയിച്ചു.
ഹെയില്‍ നഗരത്തില്‍ നിന്ന് ഏകദേശം 107 കിലോമീറ്റര്‍ അകലെ, കിഴക്ക് ഷാനാന്‍ ഏരിയയില്‍ 5.86 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:03:24 സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
