ദോഹ: ഖത്തറില്‍ വ്യവസായിക മേഖലയിലെ ഭൂമിയുടെ വാടക കുറച്ചതായി ഖത്തര്‍ മുനിസിപ്പാലിറ്റി അറിയിച്ചു. ഭൂമിയുടെ വാടക 90% കുറച്ചു. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസുകള്‍, പ്രാദേശിക വ്യവസായങ്ങള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കുന്നതിന്റേയും ഭാഗമായാണ് തീരുമാനം.
ഓരോ അഞ്ച് വര്‍ഷത്തിലും വാടക പുതുക്കാവുന്ന 25 വര്‍ഷത്തേക്കുള്ള വാടക കരാറുകള്‍ അനുവദിക്കും. പുതിയ തീരുമാനം അനുസരിച്ച് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയുക്തമാക്കിയിട്ടുള്ള ഭൂമിയുടെ വാര്‍ഷിക വാടക ചതുരശ്ര മീറ്ററിന് 100 ഖത്തര്‍ റിയാലായിരുന്നത് 10 ഖത്തര്‍ റിയാലാക്കി കുറച്ചു. ലോജിസ്റ്റിക്‌സ് പദ്ധതികള്‍ക്കുള്ള ഭൂമിയുടെ വാര്‍ഷിക വാടക ഒരു ചതുരശ്ര മീറ്ററിന് 20 ഖത്തര്‍ റിയാലില്‍ നിന്ന് 5 ഖത്തര്‍ റിയാലായി കുറച്ചു. വ്യവസായിക ലൈസന്‍സുള്ള ഭൂമിക്ക് മീറ്ററിന് അഞ്ച് ഖത്തര്‍ റിയാല്‍ വരെ കുറച്ചു.
- സമ്മിശ്ര പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാടക സംബന്ധിച്ചും തീരുമാനമായി. വ്യവസായിക അല്ലെങ്കില്‍ ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമികള്‍ക്ക് ചതുരശ്ര മീറ്ററിന് 10 ഖത്തര്‍ റിയാല്‍ എന്ന നിരക്കില്‍ പ്രതിവര്‍ഷം കണക്കാക്കും.
- പെട്രോള്‍ സ്‌റ്റേഷനുകള്‍, അവയുടെ സഹായ സേവനങ്ങള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, വെഹിക്കിള്‍ സര്‍വീസ് സ്‌റ്റേഷനുകള്‍ എന്നിവയ്ക്കും പ്രതിവര്‍ഷം വാടക ചതുരശ്ര മീറ്ററിന് 10 ഖത്തര്‍ റിയാലായിരിക്കും.
- തൊഴിലാളി കാമ്പുകള്‍ക്കുള്ള വാര്‍ഷിക വാടക ചതുരശ്ര മീറ്ററിന് 5 റിയാലായി കണക്കാക്കും.
പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമികള്‍ക്ക് പ്രതിവര്‍ഷം പത്ത് റിയാലും ചതുരശ്ര മീറ്ററിന് വാടകായായി കണക്കാക്കും. - പ്രദര്‍ശനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുമ്പോള്‍ അതേ സ്ഥലത്ത് ഉല്‍പ്പാദിപ്പിക്കുന്നതോ നിര്‍മ്മിക്കുന്നതോ സംഭരിച്ചതോ ആയ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രതിവര്‍ഷം ചതുരശ്ര മീറ്ററിന് അഞ്ച് റിയാലായിരിക്കും വാടക.
- യഥാര്‍ത്ഥ നിക്ഷേപകന്‍ അല്ലാത്ത മറ്റൊരാള്‍ക്ക് ഭൂമി വാടകയ്ക്ക് കൊടുത്താല്‍ പ്രതി വര്‍ഷ വാടക ചതുരശ്ര മീറ്ററിന് പത്ത് റിയാലായിരിക്കും.
ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
