മഴ; ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് രണ്ട് മരണം

Screenshot 20240629 005508

ഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണ് രണ്ടു പേർ മരിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് തകർന്നത്. മേൽക്കൂരയുടെ തൂണുകൾ തകർന്ന് സമീപമുണ്ടായിരുന്ന കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവർ ആണെന്നാണ് വിവരം.

അപകടത്തെത്തുടർന്ന് ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിരുന്നു. അപകടത്തിൽ ധാരാളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അതേസമയം മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചു.

സംഭവത്തിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി സാങ്കേതിക സമിതിയെ നിയോഗിച്ചതായി വിമാനത്താവള അധികൃതരും അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading