ദോഹ: ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ചു. 2024 ജൂണ്‍ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ അടയ്ക്കുന്ന പിഴകള്‍ക്ക് ഇളവ് ലഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ട്രാഫിക് പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക.

രാജ്യത്തെ താമസക്കാര്‍, പൗരന്മാര്‍, സന്ദര്‍ശകര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെട്രാഷ് 2 ആപ്പിലൂടെ പിഴ അടയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
