അബുദാബി: അൽഐനിലെ വാഹന പരിശോധനാ കേന്ദ്രം ഇന്ന് (ജൂൺ 22) അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. അൽ ഐൻ സിറ്റിയിലെ ഫലജ് ഹസ്സ ടെക്‌നിക്കൽ ഇൻസ്പെക്ഷൻ സെൻ്ററാണ് അറ്റകുറ്റപ്പണികൾക്കായി ഒരു ദിവസത്തേക്ക് അടച്ചിടുന്നത്. അൽ ഐൻ സിറ്റിയിലെ ടാരിഷ് സെൻ്ററും നമ്പർ പ്ലേറ്റ് ഫാക്ടറിയും അടച്ചിരിക്കും.
അബുദാബി പോലീസ് ജനറൽ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടൽ സമയത്ത് നഗരത്തിലെ അൽ ബത്തീൻ ഏരിയയിലുള്ള വാഹന പരിശോധന കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാകും എന്നും അബുദാബി പോലീസ് അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
