മനാമ: ബഹ്റൈനില്‍ ബലിപെരുന്നാള്‍(ഈദ് അല്‍ അദ്ഹ )അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അറഫ, ഈദ് അല്‍ അദ്ഹ അവധികള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.
സര്‍ക്കുലര്‍ അനുസരിച്ച്, അറഫ ദിനത്തിലും ബലിപെരുന്നാള്‍ ദിവസങ്ങളിലും യാഥാക്രമം ജൂണ്‍ 15 മുതല്‍ 18 വരെ രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടും.
