ഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. സുപ്രധാന വകുപ്പുകളില്‍ മാറ്റമില്ല. ഇന്ന് വൈകിട്ടോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. അമിത് ഷാ – ആഭ്യന്തര വകുപ്പ്, നിതിന്‍ ഗഡ്കരി – ഗതാഗതം, രാജ്‌നാഥ് സിംഗ് – പ്രതിരോധ മന്ത്രാലയത്തേയും നയിക്കും. എസ്.ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.
സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി പ്രവര്‍ത്തിക്കും. ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- സാംസ്‌കാരികം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യനും രണ്ടു വകുപ്പുകള്‍ നല്‍കി. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല ജോര്‍ജ് കുര്യന്‍ വഹിക്കും.
മന്ത്രിമാരും വകുപ്പുകളും:
1) അശ്വിനി വൈഷ്ണവ്- വാര്‍ത്താവിതരണം, റെയില്‍വേ
2) ശിവരാജ് സിങ് ചൗഹാന്‍- കൃഷി മന്ത്രി
3) പ്രള്‍ഹാദ് ജോഷി- ഭക്ഷ്യവകുപ്പ്
4) മന്‍സുഖ് മാണ്ഡവ്യ- തൊഴില്‍, കായികം, യുവജനകാര്യം
5) ധര്‍മ്മേന്ദ്ര പ്രധാന്‍- വിദ്യാഭ്യാസം
6) എച്ച്.ഡി കുമാരസ്വാമി- ഉരുക്ക്, ഖന വ്യവസായം
7) ചിരാഗ് പാസ്വാന്‍- ഭക്ഷ്യസംസ്‌കരണം
8) മനോഹര്‍ ലാല്‍ ഖട്ടര്‍- നഗര വികസനം, ഊര്‍ജം
9) ഹര്‍ദീപ് പുരി- പെട്രോളിയം
10) നിര്‍മല സീതാരാമന്‍- ധനകാര്യം
11) ജെ പി നദ്ദ- ആരോഗ്യം
12) ജ്യോതിരാദിത്യ സിന്ധ്യ- ടെലികോം
13) പൂയുഷ് ഗോയല്‍ – വാണിജ്യം
14) സി ആര്‍ പാട്ടീല്‍ – ജല്‍ ശക്തി
15) റാം മനോഹര്‍ നായിഡു – വ്യോമയാനം
16) കിരണ്‍ റിജിജു – പാര്‍ലമെന്ററി ന്യൂനപക്ഷ ക്ഷേമം
17) ഹര്‍ദീപ് സിംഗ് പുരി- പെട്രോളിയം
18) ജിതിന്‍ റാം മാഞ്ചി- എംഎസ്എംഇ
19) അന്നപൂര്‍ണ ദേവി- വനിത ശിശുക്ഷേമം
20) സര്‍വാനന്ദ സോനോവാള്‍- ഷിപ്പിംഗ് മന്ത്രാലയം
21) ഗജേന്ദ്ര സിംഗ് ഷെഖാവത്ത്- സാംസ്‌കാരികം, ടൂറിസം
22) ഭൂപേന്ദ്ര യാദവ്- പരിസ്ഥിതി
23) റാവൂ ഇന്ദര്‍ജീത്ത് സിംഗ് ( സ്വന്തന്ത്ര ചുമതല) – സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാനിംഗ്, സാംസ്‌കാരികം
24) ഡോ. ജിതേന്ദ്ര സിംഗ് (സ്വന്തന്ത്ര ചുമതല)- ശാസ്ത്ര സാങ്കേതികം, പിഎം ഓഫീസ് സഹമന്ത്രി
25) അര്‍ജുന്‍ റാം മേഘ്‌വാള്‍(സ്വന്തന്ത്ര ചുമതല) – നിയമവകുപ്പ്
26) ജാഥവ് പ്രതാപ് റാവു- ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യം (സഹമന്ത്രി)
27) സുരേഷ് ഗോപി – പെട്രോളിയം, നാച്യുറല്‍ ഗ്യാസ്, ടൂറിസം (സഹമന്ത്രി)
28) ജോര്‍ജ് കുര്യന്‍ – ന്യൂന പക്ഷകാര്യം, ഫിഷറീസ് (സഹമന്ത്രി)
