സൗദി അറേബ്യയില്‍ താമസക്കെട്ടിടം തകര്‍ന്നു; എട്ട് പേരെ രക്ഷപ്പെടുത്തി

img 20240601 wa0007

ജിദ്ദ: സൗദി അറേബ്യയില്‍ താമസ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 8 പേരെ രക്ഷപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ വിവരം അറിയിച്ചു. സെന്‍ട്രല്‍ അല്‍-ഫൈസലിയ ജില്ലയിലെ അഞ്ച് നിലകളുള്ള താമസക്കെട്ടിടത്തിന്റെ 13 അപ്പാര്‍ട്ട്മെന്റുകളാണ് തകര്‍ന്നുവീണത്. മെയ് 30, വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പുറത്തെത്തിച്ചു.

അതേസമയം കെട്ടിടത്തിന്റെ ബേസ്‌മെന്റിലെ അറ്റകുറ്റപ്പണികളാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അല്‍ അറേബ്യ നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading