ദോഹയ്ക്കുള്ളില്‍ ട്രക്കുകള്‍ക്കും വലിയ ബസുകള്‍ക്കും നിയന്ത്രണം

img 20240601 wa0010

ദോഹ: ദോഹ നഗരത്തിനുള്ളില്‍ ട്രക്കുകള്‍ക്കും 25 ല്‍ കൂടുതല്‍ യാത്രക്കാരുള്ള ബസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം നിയന്ത്രിക്കുകയും പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ നിരോധിക്കുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു. അതേസമയം ഫെബ്രുവരി 22 മുതല്‍ എല്ലാ സമയത്തും ഈ വാഹനങ്ങളുടെ പ്രവേശനത്തിന് പൂര്‍ണ്ണമായും നിരോധനമുണ്ട്.

2023 നവംബറിലാണ് നിരോധനം ആദ്യം പ്രഖ്യാപിച്ചത്. 25 ല്‍ കൂടുതല്‍ യാത്രക്കാരുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും അനുമതിയില്ലാതെ പ്രവേശനം അനുവദിക്കില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. തിരക്കുള്ള സമയങ്ങളില്‍ രാവിലെ 6 മുതല്‍ 8 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയുമാണ് നിയന്ത്രണം. നഗരത്തിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള റൂട്ട് മാപ്പും അതോറിറ്റി പുറത്തിറക്കി.

പെര്‍മിറ്റുകള്‍ നേടേണ്ടത് ഇങ്ങനെ:

25ല്‍ കൂടുതല്‍ യാത്രക്കാരുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും പെര്‍മിറ്റുകള്‍ ഉണ്ടെങ്കില്‍ സഞ്ചാരം അനുവദിക്കും. അതിനായി വെബ്സൈറ്റ് വഴിയോ Metrash2 ആപ്ലിക്കേഷന്‍ വഴിയോ, (1) ട്രാഫിക്ക് (2) വാഹനങ്ങള്‍ (3) ട്രക്ക് പെര്‍മിറ്റുകള്‍ (4) എന്നീ ഓപ്ഷനുകളിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

പെര്‍മിറ്റിനായി ആവശ്യമായ രേഖകള്‍:

പെര്‍മിറ്റ് തരം വ്യക്തമാക്കുന്ന പ്രോജക്റ്റ് മാനേജ്‌മെന്റില്‍ നിന്നുള്ള കത്ത്, അഷ്ഗല്‍ അല്ലെങ്കില്‍ പൊതുമരാമത്ത് അതോറിറ്റിയുമായുള്ള തൊഴില്‍ കരാര്‍, കമ്പനിയുടെ രജിസ്‌ട്രേഷന്റെ പകര്‍പ്പ്, സാധുവായ വാഹന രജിസ്‌ട്രേഷന്റെ പകര്‍പ്പ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂhttps://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading