മസ്‌കത്ത്: ഒമാനില്‍ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 18 പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടുകളിലൂടെ നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജരാണ് പിടിയിലായത്. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗോര്‍ഡ് പോലീസാണ് പ്രവാസികളെ പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
ഒമാനില്‍ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റിലായി
