സിവില്‍ ഐഡി നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു; കുവൈത്തില്‍ ഉദ്യോഗസ്ഥന് തടവും പിഴയും

img 20240511 wa0034

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പിഎസിഐ ഉദ്യോഗസ്ഥന് തടവും പിഴയും വിധിച്ചു. കുവൈത്ത് കസേഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഉദ്യോഗസ്ഥന് 2,12,000 കുവൈത്തി ദിനാര്‍ പിഴ ചുമത്തിയതായും അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചതായും കോടതി അറിയിച്ചു. സിവില്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ പ്രവാസിയില്‍ നിന്നും 20 ദിനാര്‍ കൈക്കൂലി വാങ്ങിയെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം.

ഉദ്യോഗസ്ഥനൊപ്പം കൈക്കൂലി വാങ്ങുന്നതിന് പങ്കാളികളായ പ്രവാസികളായ പൗരന്മാര്‍ക്കും കസേഷന്‍ കോടതി ശിക്ഷ വിധിച്ചു. പ്രവാസികളായ ഇടനിലക്കാര്‍ മുഖേന വന്‍ തുക ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി സമ്പാദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading