ദോഹ: ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഖത്തറിന്റെ 29 അംഗ ദേശീയ ടീമിലാണ് തഹ്‌സിന്‍ ഇടം പിടിച്ചത്. മറ്റൊരു രാജ്യത്തിന്റെ ഫുട്‌ബോള്‍ ദേശീയ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍ മുഹമ്മദ് ജംഷിദ്. ജൂണ്‍ 11 ന് നടക്കുന്ന ലോകകപ്പ് – ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കെതിരെ തഹ്‌സിന്‍ ഖത്തര്‍ ടീമില്‍ ബൂട്ടണിയും. ജൂണ്‍ ആറിന് അഫ്ഗാനിസ്ഥാനെതിരേയും തഹ്‌സിന്‍ മത്സരിക്കും.
കണ്ണൂര്‍ സ്വദേശികളായ ജംഷിദിന്റേയും ഷൈമയുടേയും മകനാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തഹ്‌സിന്‍ ആസ്പയര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെയാണ് കായിക രംഗത്ത് വളര്‍ന്നത്. ഖത്തര്‍ യൂത്ത് ടീമുകളിലും സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈല്‍ സീനിയര്‍ ടീമിലും ഇടം നേടിയിരുന്നു.
ദേശീയ ടീം അംഗങ്ങള്‍:
അമീര്‍ ഹസ്സന്‍, അലി നാദര്‍, സാദ് അല്‍-ഷീബ്, ഷെഹാബ് അല്‍-ലെയ്ത്തി, അബ്ദുല്ല അല്‍-അഹ്റക്, അബ്ദുല്ല അല്‍-യസീദി, അബ്ദുല്ല യൂസഫ്, അഹമ്മദ് അല്‍-ജനാഹി, അഹമ്മദ് ഫാത്തി, അഹമ്മദ് അല്‍-റാവി, അല്‍ ഹഷെമി അല്‍-ഹുസൈദ്, ഫാരെസ് സെയ്ദ്, ഹോമാം അല്‍-അമീന്‍, ഹസീം അഹമ്മദ്, ഇബ്രാഹിം അല്‍-ഹസ്സന്‍, ജാസിം അല്‍-ഷര്‍സാനി, ഖാലിദ് അലി, മഹ്ദി മഗെദ് അല്‍-മൊഅജബ, മുഹമ്മദ് അയാഷ്, മുഹമ്മദ് ഖാലിദ്, മുസ്തഫ താരിഖ്, നബീല്‍ ഇര്‍ഫാന്‍, നൈഫ് അല്‍-ഹദ്റാമി, തഹ്‌സിന്‍ മുഹമ്മദ്.
