തൊഴില്‍ നിയമം ലംഘിച്ചു; ഒമാനില്‍ 90 ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

1000194196

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ചതിന് 90 ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഹെല്‍ത്ത് ക്ലബ്ബുകള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച, തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായത്. മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 85 സ്ത്രീകളും 5 പുരുഷന്മാരും ഉള്‍പ്പെടെ 90 തൊഴിലാളികള്‍ തൊഴില്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading