ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ റഷ്യയിലായിരുന്ന കൂടുതല്‍ യുക്രൈന്‍ കുട്ടികളെ മോചിപ്പിച്ചു. റഷ്യയില്‍ നിന്ന് യുക്രൈന്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി പോകുന്നതിന് മോസ്‌കോയിലെ ഖത്തര്‍ എംബസി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ഖത്തര്‍ പറഞ്ഞു.
മധ്യസ്ഥ ശ്രമങ്ങള്‍ വിജയകരമാക്കാന്‍ സഹായിച്ചതിന് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് മരിയ എല്‍വോവ-ബെലോവ, യുക്രെയ്നിയന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ കമ്മീഷണര്‍ ഡിമിട്രോ ലുബിനറ്റ്സ് എന്നിവരോടും ലുല്‍വ ഖത്തറിന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു.
