ഹജ്ജ് സീസണ്‍ 2024; വിസിറ്റ് വിസയുള്ളവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

img 20240511 wa0031

റിയാദ്: വിസിറ്റ് വിസയുള്ളവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഹജ്ജ് സീസണിന്റെ മുന്നോടിയായാണ് തീരുമാനം. മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു. മേയ് 23 മുതല്‍ ജൂണ്‍ 21 (ഹിജ്രി കലണ്ടറിലെ ദുല്‍-ഖദാഹ് , 15, 1445 മുതല്‍ ദുല്‍ ഹിജ്ജ , 15) വരെയാണ് നിയന്ത്രണം. വിസിറ്റ് വിസയിലുള്ളവര്‍ക്ക് മക്കയില്‍ പ്രവേശിക്കാനോ താമസിക്കാനോ അനുവാദമില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുള്ള വിസിറ്റ് വിസകളും ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതിയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് സൗദി നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴ ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി നേരത്തെ പെര്‍മിറ്റ് ഇല്ലാതെയുള്ള ഹജ്ജ് നിര്‍വ്വഹിക്കുന്നതും ഫത്വാ കൗണ്‍സില്‍ നിരോധിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സന്ദര്‍ശനത്തിനുടനീളെ തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍ കരുതണമെന്നും അതോറിറ്റി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading