കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. പുതിയ അക്കാദമിക വര്‍ഷം മുതല്‍ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് അടിസ്ഥാന യോഗ്യതയായി അധ്യാപക ലൈസന്‍സ് വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് സ്വന്തമാക്കിയില്ലെങ്കില്‍ ജോലിയില്‍ തുടരാന്‍ അധ്യാപകര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി. അതേസമയം പ്രൈവറ്റ് എജ്യുക്കേഷന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, അധ്യാപകര്‍ക്ക് പുതിയ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഈ ലൈസന്‍സുകള്‍ നല്‍കുന്നതിന് ഒരു പ്രത്യേക കേന്ദ്രമോ സ്ഥാപനമോ നിശ്ചയിച്ചിട്ടില്ലെന്ന് അല്‍-ജരിദ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകര്‍ക്ക് അതത് രാജ്യങ്ങളിലെ സര്‍വകലാശാലകളിലെ അംഗീകൃത അക്കാദമിക് സെന്ററുകളില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതിന് മൂന്ന് വര്‍ഷത്തെ സമയവും അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
