ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി. അജ്ഞാത ഫോണ്‍ സന്ദേശത്തിലൂടെയാണ് ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
മധ്യപ്രദേശില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് വിവരം. ചെന്നൈ പോലീസിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
