ഖത്തര്‍ അമീര്‍ കപ്പ് ഫൈനല്‍: മെട്രോ ലിങ്ക് സര്‍വീസില്‍ മാറ്റം

img 20240506 wa0026

ദോഹ: ഖത്തറിലെ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്റായ അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം നാളെ, (മെയ് 24 ) നടക്കും. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഖത്തര്‍ സ്പോര്‍ട് ക്ലബ്ബ് അല്‍ സദ്ദിനെ നേരിടും. ഫൈനലിനോട് അനുബന്ധിച്ച് മെട്രോ ലിങ്ക് ബസുകളുടെ സര്‍വീസുകളില്‍ അധികൃതര്‍ മാറ്റം പ്രഖ്യാപിച്ചു. ഗരാഫത്ത് അല്‍ റയ്യാന്‍ (വെസ്റ്റ്), അല്‍ ഗരാഫ സ്‌പോര്‍ട് ക്ലബ് എന്നിവിടങ്ങിളേക്ക് സര്‍വീസ് നടത്തുന്ന M 202, അല്‍ ഗരാഫ വെസ്റ്റിലേക്കുള്ള M 203 ബസുകളുടെ സര്‍വീസിലാണ് മാറ്റം. M 202, M 203 ബസുകള്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഷന് പകരം ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്റ്റേഷന്റെ എക്‌സിറ്റ് 1- ല്‍ നിന്ന് പ്രവര്‍ത്തിക്കും.

മത്സര സമയത്ത് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഷന്റെ പാര്‍ക്ക്& റൈഡില്‍ പ്രവേശനം അനുവദിക്കില്ലെന്നും അല്‍ റയ്യാന്‍ അല്‍ ഖദീം സ്റ്റേഷന്‍, അല്‍ മെസ്സില സ്റ്റേഷന്‍ പാര്‍ക്കിംഗ് ഉപയോഗിക്കണമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading