റിയാദ്: സൗദി അറേബ്യയില്‍ ചൂട് കാലാവസ്ഥ നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കും. താപനില കുറയ്ക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി തീരുമാനിച്ചു. ഹജ്ജ് സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന ചൂട് ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
വിമാനത്തിന് പകരം ഉയര്‍ന്ന മേഘങ്ങളെ ഉത്തേജിപ്പിച്ച് ഭൂഗര്‍ഭ ജനറേറ്ററുകള്‍ ഉപയോഗിച്ച് മേഘങ്ങളെ ഉത്തേജിപ്പിച്ച് ക്ലൗഡ് സീഡിംഗ് നടത്തുമെന്നാണ് റിപ്പോര്‍ട്ട് . മക്ക ഉള്‍പ്പെടെയുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെടുത്തുമെന്നും സൗദി റീജിയണല്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം വ്യക്തമാക്കി.
