തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയില്‍ ഇടുക്കി മണിമലയാറ്റില്‍ ഒരാളെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
അതേസമയം വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവ നാളെ മുതല്‍ അടയ്ച്ചിടാനും തീരുമാനിച്ചു.
