വിട്ടുമാറാത്ത രോഗങ്ങളുള്ളവരാണോ? ഹജ്ജ് യാത്രയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം

img 20240511 wa0031

റിയാദ്: വിട്ടുമാറാത്ത രോഗങ്ങളുള്ള ഹജ്ജ് തീര്‍ഥാടകര്‍ മെഡിക്കല്‍ രേഖകള്‍ കൊണ്ടുവരണമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് വൈദ്യചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

‘പ്രത്യേക വൈദ്യചികിത്സ ആവശ്യമുള്ള അസുഖത്താല്‍ ബുദ്ധിമുട്ടുകയും പ്രത്യേക മരുന്നുകളും സംയുക്ത മെഡിക്കല്‍ ഉപകരണങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കില്‍, വൈദ്യ പരിചരണം ലഭിക്കുന്നതിനും എത്തിച്ചേരുമ്പോഴും പോകുമ്പോഴുമുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടി നിങ്ങളുടെ മെഡിക്കല്‍ രേഖകള്‍ കൊണ്ടുവരാന്‍ മറക്കരുത്,- എന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അറിയിപ്പില്‍ വ്യക്തമാക്കി.

വിദേശ തീര്‍ത്ഥാടകര്‍ രാജ്യത്ത് എത്തുന്നതിന് മുമ്പ് നെയ്സെരിയ മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുക്കുകയും അതത് രാജ്യങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കുകയും വേണം. പോളിയോ, കോവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ എന്നിവയ്ക്കെതിരെയും തീര്‍ത്ഥാടകര്‍ വാക്സിനേഷന്‍ എടുത്തിരിക്കണം.

അതേസമയം, ആഭ്യന്തര തീര്‍ത്ഥാടകര്‍, തീര്‍ത്ഥാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി കോവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കെതിരായ കുത്തിവയ്പ്പുകള്‍ ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും തീര്‍ഥാടകര്‍ സൗദിയിലെ പുണ്യനഗരമായ മക്കയില്‍ എത്തുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ സെഹാറ്റി ആപ്പില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading