സൗദിയിൽ അപകടങ്ങളും വാഹനത്തിന്റെ ഓണർഷിപ്പ് കൈമാറ്റത്തിനും പുതിയ സംവിധാനം

screenshot 20240517 0143037e2

റിയാദ്: സൗദി അറേബ്യയിൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും വാഹനത്തിൻ്റെ ഉടമസ്ഥാവകാശ കൈമാറ്റത്തിനും പുതിയ സംവിധാനം നിലവിൽ വന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘അബ്ഷർ’  സേവനത്തിലൂടെ ഇനിമുതൽ ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനും വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനും കഴിയുമെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. 

സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യാഴാഴ്ച റിയാദിൽ നടന്ന ചടങ്ങിൽ അബ്ഷർ ഓൺലൈൻ സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  

വ്യക്തിഗത ലേലം, നമ്പർ പ്ലേറ്റ് ട്രാൻസ്ഫർ സേവനം, ബാങ്ക് കാർഡുകളിൽ (MADA) നടത്തിയ സാമ്പത്തിക തട്ടിപ്പിൻ്റെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം, ട്രാഫിക് നിയമലംഘനങ്ങൾ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടൽ,കസ്റ്റംസ് കാർഡ് ഡിസ്പ്ലേ, രാജ്യത്തിന് പുറത്ത് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പരിശോധനാ, ട്രാഫിക് സേവനങ്ങൾക്കായി വികസിപ്പിച്ച പോർട്ടൽ സേവനങ്ങൾ, നമ്പർ പ്ലേറ്റ് മാറ്റി സ്ഥാപിക്കൽ എന്നിവയും അബ്ഷിറിലൂടെ ലഭ്യമാകും.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ സേവനങ്ങൾ ഡിജിറ്റൽ ആക്കുകയും  കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading