ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ 2024ൽ നടപ്പാക്കും 

screenshot 20240517 011629

ദോഹ: ജിസിസി രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നടപ്പാക്കും. യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമായി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) ഏകീകൃത വിസ നടപ്പാക്കുന്നു. ജിസിസി രാജ്യങ്ങളിൽ ഉടനീളം വിനോദസഞ്ചാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് ഈ വർഷം അവസാനത്തോടെ ഏകീകൃത വിസ നടപ്പാക്കാനാണ് ജിസിസി രാജ്യങ്ങൾ ഒരുങ്ങുന്നത്. 

ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി കഴിഞ്ഞദിവസം ദോഹയിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  “ഗൾഫിൽ നിന്ന് ലോകം വരെ: ടൂറിസത്തിൻ്റെ ഭാവി” എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഈ വർഷാവസാനം, ഏകീകൃത ജിസിസി വിസ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ടെന്നും ഇത് ജിസിസി രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ ആറ് ജിസിസി രാജ്യങ്ങളിൽ യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ മൾട്ടി എൻട്രി അനുവദിക്കുന്നതാണ് ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’. ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരിധിയിൽ വരുന്ന ഏത് രാജ്യത്തും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രയും 30 ദിവസത്തിലധികം താമസിക്കാനുള്ള അവസരവും ലഭിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading