റിയാദ്: സൗദി സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് അനുവദിക്കുന്ന പരമാവധി ഡ്യൂട്ടി ഫ്രീ പര്‍ച്ചേസിന്റെ പരിധി നിശ്ചയിച്ചു. അറൈവല്‍ ലോഞ്ചുകളിലെ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളില്‍ നിന്നുള്ള പരമാവധി പര്‍ച്ചേസ് പരിധി ഒരു യാത്രക്കാരന് 3000 റിയാലാക്കി.
വ്യക്തിഗത ആവശ്യങ്ങളുടെ പര്‍ച്ചേസുകള്‍ക്കാണ് പരിധി നിശ്ചയിച്ചത്. സിഗരറ്റ് വാങ്ങുന്നതിനും പരിധി നിശ്ചയിച്ചു. ഒരു യാത്രക്കാരന് പരമാവധി 200 സിഗററ്റുകള്‍ വാങ്ങാം.
