ട്രാവൽ ഏജൻസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

InShot 20260924 133005405

ദോഹ: ഖത്തറിൽ ചട്ടലംഘനങ്ങൾ നടത്തിയ ട്രാവൽ ഏജൻസിയുടെ ലൈസൻസ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) റദ്ദാക്കി. യാത്രാ-എയർ കാർഗോ ഏജൻസികളെ നിയന്ത്രിക്കുന്ന 2025-ലെ നിയമം നമ്പർ (3)-ലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്നാണ് നടപടി. ‘മുഹമ്മദ് നൂർ ടൂർസ് ആൻഡ് ട്രാവൽ’ എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയതെന്നും അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

രാജ്യത്തെ എല്ലാ ട്രാവൽ, എയർ കാർഗോ ഏജൻസികളും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്നും, ഏതെങ്കിലും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ ലൈസൻസുകൾ നേടണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading