ഖത്തറിൽ പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ വാങ്ങാം.. ഒക്ടോബർ 4 മുതൽ

InShot 20260924 134041841

ദോഹ: ഖത്തറിൽ ആഭ്യന്തരമന്ത്രാലയം പിടികൂടിയ വാഹനങ്ങൾ ലേലത്തിൽ വില്പന നടത്തുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 4 ഞായറാഴ്ച മുതൽ ലേലം നടക്കും. രണ്ടാഴ്ചത്തേക്കാണ് ലേലം.

ഉച്ചയ്ക്കുശേഷം മൂന്നുമണി മുതൽ 6 മണി വരെയാണ് ലേലം നടക്കുകയെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ ( സ്ട്രീറ്റ് 52) വെഹിക്കിൾ ഇമ്പൗണ്ട് യാഡിലാണ് ലേലം നടക്കുക. സെപ്റ്റംബർ 30, ഒക്ടോബർ 1 ( ബുധൻ, വ്യാഴം) ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ലേലത്തിൽ വില്പന നടത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading