ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 18 വരെ

img 20240515 wa0007

ദോഹ: 33-മത് ദോഹ അന്താരാഷ്ട്ര പുസ്തകമേള തുടരുന്നു. ദോഹ എക്‌സ്ബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തകോത്സവം മെയ് 18, ശനിയാഴ്ച വരെ തുടരും. പത്ത് ദിവസത്തെ പുസ്തകമേളയില്‍ സൗഹൃദ രാജ്യങ്ങളുടെ എംബസികളുടെ സാന്നിധ്യവുമുണ്ട്.

‘അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു'(”knowledge builds civilizations’) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 42 രാജ്യങ്ങളില്‍ നിന്നുള്ള 515-ലധികം പ്രസാധകരുടെ പങ്കാളിത്തമാണ് ഇത്തവണയുള്ളത്. ഒമാനാണ് അതിഥിരാജ്യം.


വെള്ളി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മണിമുതല്‍ രാത്രി പത്ത് മണിവരെ പുസ്തകമേളയില്‍ പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading