ദോഹ: ഖത്തറിലെ അബൂ സംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി മുന്‍കൂര്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനാണിത്. രാജ്യത്തെ താമസക്കാര്‍ക്ക് പുറമേ സന്ദര്‍ശകര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കായി അതിര്‍ത്തിയില്‍ പ്രത്യേക പാതകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം മറ്റുപാതകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയും സന്ദര്‍ശകര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അതോറിറ്റി അറിയിച്ചു.
