മസ്‌കത്ത്: അല്‍ ഐല്ലം പാലം മുതല്‍ സിറ്റി സെന്റര്‍ ഖുറം ബ്രിഡ്ജ് വരെയുള്ള മസ്‌കത്ത് എക്സ്പ്രസ് വേയുടെ പാതകള്‍ ഭാഗികമായി അടച്ചതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. മസ്‌കത്ത് മുനിസിപ്പാലിറ്റി, റോയല്‍ ഒമാന്‍ പോലീസിന്റെയും OQ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.
മസ്‌കത്ത് എക്സ്പ്രസ് വേയുടെ ഇന്റര്‍സെക്ഷന്‍ നമ്പര്‍ (2) (അല്‍ ഐല്ലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്‍സെക്ഷന്‍ നമ്പര്‍ (1) (സിറ്റി സെന്റര്‍ ഖുറം ബ്രിഡ്ജ്) വരെയുള്ള പാതകള്‍ ഭാഗികമായി അടയ്ക്കും. 2024 മെയ് 14 ചൊവ്വാഴ്ച 12 മണി മുതല്‍ 2024 ജൂണ്‍ 13 വ്യാഴം വരെയാണ് ഭാഗീകമായി റോഡുകള്‍ അടയ്ക്കുന്നത്. യാത്രക്കാര്‍ ഗതാഗതത്തിനായി ഇതര റൂട്ടുകള്‍ ഉപയോഗിക്കണമെന്നും ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
