ഹജ്ജിന് മക്കയില്‍ എത്തുന്നതിന് മുമ്പ് സെഹാറ്റി ആപ്പിലൂടെയുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

img 20240512 wa0039

റിയാദ്: ഹജ്ജിനായി മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഹജ്ജുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി അറേബ്യ ആഭ്യന്തര തീര്‍ഥാടകരോടും അഭ്യര്‍ത്ഥിച്ചു.

അടുത്ത മാസം ആരംഭിക്കുന്ന സീസണില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്ത സൗദികളും പ്രാവസികളുമായ തീര്‍ത്ഥാടകര്‍ തീര്‍ഥാടനത്തിന് മുന്നോടിയായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കോവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കെതിരായ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചതായി ഉറപ്പുവരുത്തണം. സൊഹാറ്റി ആപ്പിലൂടെ വാക്‌സിനേഷന്‍ നടത്തിയതിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം തീര്‍ത്ഥാടനുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ വാഗ്ദാനങ്ങള്‍ ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading