ഷാര്‍ജയില്‍ വാഹനങ്ങള്‍ക്കുള്ളിലെ മോഷണം കൂടുന്നു; ജാഗ്രത വേണമെന്ന് ഷാര്‍ജ പോലീസ്

screenshot 20240405 0055027e2

ഷാര്‍ജ; ഷാര്‍ജയില്‍ വാഹനങ്ങള്‍ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. വാഹനങ്ങള്‍ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് തടയുന്നതിന് വാഹനങ്ങളില്‍ അലാറം സ്ഥാപിക്കണം. വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കണമെന്നും ഷാര്‍ജ പോലീസ് അറിയിച്ചു. തങ്ങളുടെ സാധനങ്ങളില്‍ വാഹന ഉടമകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

‘നിങ്ങളുടെ സാധനങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വമാണ്’ എന്ന തലക്കെട്ടില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കവെയാണ് ഷാര്‍ജ പോലീസ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഷാര്‍ജ പോലീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ബോധവല്‍ക്കരണ വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. അറബിക്കിന് പുറമേ ഇംഗ്ലീഷ് ഉറുദു ഭാഷകളിലും വീഡിയോകള്‍ ലഭ്യമാണ്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading